ഷുക്കൂര്‍വധക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം അപ്പീലിന്
കൊച്ചി: ഷുക്കൂര്വധക്കേസ് സിബിഐ അന്വേഷണത്തിന് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും. സിബിഐ അന്വേഷണത്തിന് വിട്ട ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരിക്കും സിപിഎം അപ്പീല്‍ നല്‍കുക. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിയ്ക്ക് അധികാരമില്ലെന്ന് സിപിഎം പറയുന്നു.
പോലിസ് അന്വേഷണം കാര്യക്ഷമമല്ല എന്ന പരോക്ഷമായ പരാമര്‍ശത്തോടെയാണ് ഹൈക്കോടതി അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും, ടിവി രാജേഷ് എംഎല്‍എയും പ്രതികളായ കേസ് രാഷ്ട്രീയ പ്രേരിതമായാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് വിട്ടതെന്നാണ് സിപിഎം ആരോപണം.
Discussion about this post