തിരുവനന്തപുരം: സിനിമാ മേഖലയിലെ രണ്ട് പ്രമുഖരുടെ രാജി പിന്നാലെ പ്രതികരിച്ച് നടി മഞ്ജു വാര്യർ. ഒരു സ്ത്രീയുടെ പോരാടാനുള്ള ധൈര്യമാണ് ഇന്ന് സംഭവിക്കുന്ന എല്ലാറ്റിനും കാരണം എന്ന് മഞ്ജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടത്തെ സൂചിപ്പിക്കുന്നതാണ് മഞ്ജുവിന്റെ പ്രതികരണം.
നമ്മൾ ഒരിക്കലും മറക്കരുത്. ഇന്ന് സംഭവിക്കുന്ന എല്ലാറ്റിനും കാരണം ഒരു സ്ത്രീയുടെ പോരാടാനുള്ള ധൈര്യമാണ്- മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആയിരുന്നു ഹേമ കമ്മീഷനെ സിനിമാ രംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ചത്. ഇതാണ് മഞ്ജു വാര്യർ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നത്.
Discussion about this post