അമേഠി: രാംഗഞ്ച് പോലീസ് സ്‌റ്റേഷന് സമീപമുള്ള ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും മതം മാറ്റാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. മൂന്ന് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ മെയ് 7 ന് സുൽത്താൻപൂരിലേക്ക് തട്ടിക്കൊണ്ടുപോവുകയും ജൂലൈ 15 വരെ ബന്ദിയാക്കുകയും മതം മാറാൻ വിസമ്മതിച്ചപ്പോൾ തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ആഗസ്ത് 24 ന് അഞ്ച് പേർക്കെതിരെ കേസെടുത്തതായും ആസാദ്, മുൻഷി റാസ, മൻസൂർ എന്നീ മൂന്ന് യുവാക്കളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം പോലീസിൻ്റെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയുണ്ടായി എന്നും മനഃപൂർവ്വം കേസ് എടുക്കാൻ വൈകിപ്പിച്ചു എന്നുമാണ് പെൺകുട്ടിയുടെ ആരോപണം.
ജൂലൈ 15ന് രാത്രി പെൺകുട്ടി ഇവരുടെ പിടിയിൽ നിന്നും രക്ഷപ്പെടുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു . ജൂലൈ 16 ന് പ്രതികൾക്കെതിരെ കേസെടുക്കാൻ പെൺകുട്ടി കുടുംബത്തോടൊപ്പം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
കാരണം ഗ്രാമത്തലവൻ്റെ ഭർത്താവ് അബ്ദുൾ മജീദിൻ്റെ സഹായത്തോടെയാണ് ആസാദ്, മുൻഷി റാസ, മൻസൂർ എന്നിവർ അവളെ തട്ടിക്കൊണ്ടുപോയതും സുൽത്താൻപൂരിലേക്ക് കൊണ്ടുപോയി ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതും.
പിന്നീട് ആഗസ്റ്റ് 24 നാണ് പെൺകുട്ടിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്തത് . മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തതായി സ്റ്റേഷൻ ഓഫീസർ (എസ്ഒ) അജയേന്ദ്ര പട്ടേൽ പറഞ്ഞു. ബാക്കിയുള്ള രണ്ട് പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post