തിരുവനന്തപുരം: നുണയനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ . സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍യ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ്ഹൗസിന്റെ അടുക്കള വരെ കയറാന്‍ കഴിയുമായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയുടെ പ്രാര്‍ത്ഥന നടത്തുമ്പോള്‍ അതിലും സരിത പങ്കെടുത്തുവെന്നും വി.എസ് പറഞ്ഞു.
വി.എസിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷം രംഗത്ത് വന്നതോടെ സഭ ബഹളത്തില്‍ മുങ്ങി. എന്നാല്‍, ഇത് താന്‍ നടത്തിയ പരാമര്‍ശമല്ലെന്നും സരിത സോളാര്‍ കമ്മിഷനില്‍ നല്‍കിയ മൊഴിയിലുള്ള കാര്യമാണെന്നും വി.എസ് വിശദീകരിച്ചു. ഇതോടെ ഭരണപക്ഷം കൂടുതല്‍ ക്ഷുഭിതരായി. വി.എസിന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നതോടെ സഭ ബഹളത്തില്‍ മുങ്ങി. തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിറുത്തിവെച്ചു.
അതേ സമയം തന്നെ ആക്ഷേപിക്കുന്നവര്‍ സാഹചര്യം നോക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതു നിലപാട് ജനം പുച്ഛിച്ചു തള്ളും. ബിജുവിന്റെ സിഡി തേടിപ്പോയ അനുഭവം ഓര്‍മയില്ലേ? പ്രതിപക്ഷം നാണം കെട്ടു. സരിതയുടെ പിറകേ പോയാല്‍ വെള്ളത്തിലാകും. എല്ലാം അന്ധമായ രാഷ്ട്രീയക്കണ്ണിലൂടെ കണ്ടാല്‍ തിരിച്ചടിയുണ്ടാകും. സ്റ്റേ കൊണ്ട് നിലനില്‍ക്കുന്നത് ആരൊക്കെയന്ന് ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സോളര്‍ കേസുമായി ബന്ധപ്പെട്ട ഒരു തെളിവും നശിപ്പിക്കപ്പെട്ടിട്ടില്ല. ബിജു രാധാകൃഷ്ണന് കൊലക്കേസില്‍ ശിക്ഷ വാങ്ങിക്കൊടുത്തത് ഈ സര്‍ക്കാരാണ്. പൊതു പ്രവര്‍ത്തകന്‍ എന്ന പരിഗണന പോലും തനിക്ക് പ്രതിപക്ഷം നല്‍കിയില്ല. ഇതില്‍ ഖേദമുണ്ടെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post