ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാരയിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലൂടെയാണ് ഭീകരരെ വധിച്ചത്. ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് പറയുന്നതനുസരിച്ച്, കുപ്വാരയിലെ സെക്ടറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു, മറ്റൊരു ഭീകരനെ കുപ്വാരയിലെ താങ്ധർ സെക്ടറിൽ വെടിവച്ചു കൊന്നു.
ഇന്ന് പുലർച്ചെയോടെ താങ്ധർ സെക്ടറിൽ ഭീകരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് സുരക്ഷാ സേന വൻ ഓപ്പറേഷൻ ആരംഭിച്ചു. പിന്നീട്, മച്ചിൽ സെക്ടറിൽ മറ്റൊരു ഓപ്പറേഷൻ ആരംഭിച്ചു, 57 രാഷ്ട്രീയ റൈഫിൾസിന്റെ (ആർആർ) ജാഗ്രത സേന പ്രദേശത്ത് രണ്ട് മൂന്ന് തീവ്രവാദികളെ കണ്ടെത്തി. ഇതേ സമയം തന്നെ രജൗരി ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.









