ചെന്നൈ : റോഡരികിൽ ഉറങ്ങിക്കിടന്ന ആളുടെ ശരീരത്തിലേക്ക് നടി രേഖാ നായരുടെ കാർ പാഞ്ഞു കയറി ഒരു മരണം. അണ്ണൈസത്യ നഗർ സ്വദേശി മഞ്ചൻ (55 )ആണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കാർ കണ്ടെത്തിയത്.
ജാഫർഖാൻപെട്ടിലെ പച്ചയപ്പൻ സട്രീറ്റിന്റെ റോഡരികിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മഞ്ചൻ റോഡരികിൽ കിടക്കവെയാണ് നടിയുടെ കാർ ശരീരത്തിലൂടെ കയറി ഇറങ്ങിയത് എന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റതിനാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. സംഭവത്തെ തുടർന്ന് നടിയുടെ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവസമയം ആരാണ് കാർ ഓടിച്ചിരുന്നത് എന്നുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണ് എന്ന് പോലീസ് പറഞ്ഞു.
എഴുത്തുകാരി കൂടിയായ രേഖ നായർ പാർഥിപൻ സംവിധാനം ചെയ്ത ‘ഇരവിൻ നിഴൽ’ എന്ന സിനിമയിലൂടെയാണ് പ്രശസ്തയായത്.












Discussion about this post