കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ സി.ബി.ഐയുടെ എതിര്‍ സത്യവാങ്മൂലംഹൈക്കോടതിയില്‍. മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം പി.ജയരാജനാണെന്നും അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
കതിരൂര്‍ മനോജ് വധക്കേസില്‍ മാത്രമല്ല, പല മൃഗീയകുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും പി.ജയരാജന് പങ്കുണ്ട്. പാര്‍ട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് കേസിന്റെ തുടരന്വേഷണത്തിന് അത്യാവശ്യമാണെന്നും സ.ബി.ഐ പറയുന്നു.
നിയമത്തെ മറികടക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. എത് അന്വേഷണ ഏജന്‍സികളെയും പാര്‍ട്ടിയെ ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കുകയാണ് ജയരാജന്റെ രീതി.
കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്‍ ഹൈക്കോടതയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെയാണ് സി.ബി.ഐ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തലശ്ശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതിരെയാണ് സി.പി.എം. കണ്ണൂര്‍ ജില്ല സെക്രട്ടറി ജയരാജന്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്. ജയരാജന് ജാമ്യം നല്‍കുന്നതിനെതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും ഹര്‍ജി നല്‍കിയിട്ടുണ്ട്.
Discussion about this post