ന്യൂഡൽഹി : കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ 14,000 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രി സഭ . ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് അംഗീകാരം നൽക്കുകയും ചെയ്തു കേന്ദ്ര മന്ത്രി സഭ. കർഷക ക്ഷേമം ലക്ഷ്യമിട്ടുള്ള വൻ പദ്ധതികളാണ് കേന്ദ്രം കൊണ്ടുവരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കാർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ലക്ഷ്യം വച്ചുള്ള പദ്ധതികൾക്ക് അംഗീകാരം നൽകിയത്. മോദി 3.0 യുടെ ആദ്യ 100 ദിവസത്തേക്ക് ആസൂത്രണം ചെയ്യുന്ന കൃഷി മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ദൗത്യം ആരംഭിക്കുന്നത്.
കർഷകരുടെ ഉന്നമനത്തിനുവേണ്ടി മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങളെടുത്തതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് അറിയിച്ചത്. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഏഴ് സുപ്രധാന തീരുമാനങ്ങളും യോഗത്തിൽ കൈക്കൊണ്ടു. ഇതിൽ, ഏറ്റവും പ്രധാനം കാർഷിക മിഷനാണ്. പൈലറ്റ് പ്രൊജക്ടുകൾ ഏറ്റെടുക്കുകയും അതിൽ വിജയംനേടുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, മൊത്തം 2817 കോടി രൂപ മുതൽമുടക്കിൽ ഡിജിറ്റൽ കാർഷിക മിഷൻ സ്ഥാപിക്കും.
ഇന്ത്യൻ ജനതയുടെ ഭക്ഷ്യ, പോഷകാഹാര സുരക്ഷ ഉറപ്പുവരുത്തുന്നതിന് 3,979 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. പോഷകാഹാരക്കുറവും പട്ടിണിയും പരിഹരിക്കുന്നത് ലക്ഷ്യംവച്ചുള്ള പദ്ധതികളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള ക്രോപ് സയൻസ്, ഭക്ഷ്യസുരക്ഷ, പോഷകസുരക്ഷ എന്നിവ കണക്കിലെടുത്ത് കർഷകരെ 2047-ഓടെ സജ്ജമാക്കാനുള്ള പദ്ധതികൾ ആരംഭിക്കും. കൂടാതെ, ഹോർട്ടികൾച്ചറിന്റെ സുസ്ഥിര വികസനത്തിനായി 860 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി.
കാർഷിക സാങ്കേതിക വിദ്യകൾ കർഷകരിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കൃഷി വിഗ്യാൻ കേന്ദ്രങ്ങളുടെ വികസനത്തിനായി 1,202 കോടി രൂപ. പ്രകൃതിദത്ത വിഭങ്ങളുടെ പരിപാലനത്തിനും കാർഷികമേഖലയിലെ പ്രവർത്തനങ്ങൾക്ക് അവയുടെ ഉപയോഗത്തിനുമായി 1,115 കോടിയുടെ പദ്ധതികൾക്കും അംഗീകാരം നൽകി













Discussion about this post