മെൽബൺ: ഭൂമിയ്ക്കടിയിൽ വൻ സ്വർണശേഖരം എങ്ങിനെയുണ്ടായി എന്ന് കണ്ടെത്തി ഓസ്‌ട്രേലിയയിലെ ഗവേഷകർ. മെൽബണിലെ മൊനാഷ് യൂണിവേഴ്സ്റ്റിയിലെ ഭൂമിശാസ്ത്രഞ്ജരാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഭൂമിയ്ക്കടിയിലെ സ്വർണ ശേഖരം ഉണ്ടായതിന്റെ കാരണം കണ്ട് അക്ഷരാർത്ഥത്തിൽ അമ്പരന്നിരിക്കുകയാണ് ഗവേഷകർ.
ശാസ്ത്ര ജേണൽ ആയ നേച്ചർ ജിയോ സയൻസിൽ ആണ് ഇതുമായി ബന്ധപ്പെട്ട പഠനം ഗവേഷകർ നടത്തിയിരിക്കുന്നത്. ഭൂചലനങ്ങളാണ് ഭൂമിയ്ക്കടിയിൽ സ്വർണകട്ടികൾ രൂപപ്പെടാൻ കാരണം ആയത് എന്നാണ് ഇവരുടെ കണ്ടെത്തൽ. ക്വാർട്‌സ് എന്ന മിനറലുകളാണ് ഇതിലേക്ക് വഴിവയ്ക്കുന്നത് എന്നും ഗവേഷകർ പറയുന്നു.
ഭൂചലന സമയത്തെ പ്രകമ്പനം ക്വാർട്‌സ് ക്രിസ്റ്റലുകളിൽ വലിയ മാറ്റം ആണ് സൃഷ്ടിക്കാറുള്ളത്. ഇത് കണ്ടെത്താൻ ഇവർ പീസോഇലക്ട്രിസ്റ്റിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ ആയിരുന്നു പ്രയോജനപ്പെടുത്തിയത്. ക്വാർസിന് മുകളിലായി മെക്കാനിക്കൽ സ്‌ട്രെസ് പ്രയോഗിക്കപ്പെടുമ്പോൾ അതിന് പീസോഇലക്ട്രിക് വോൾട്ടേജുകൾ പ്രവഹിപ്പിക്കാൻ കഴിയും. ഭൂചലന സമയത്തും സമാന പ്രതിഭാസം ആണ് സംഭവിക്കുന്നത്. ഇതിന്റെ ഫലമായിട്ടാണ് ഇത്രയും സ്വർണം ഭൂമിയ്ക്കടിയിൽ രൂപം കൊള്ളുന്നത്.
ഭൂമിയ്ക്കടിയിൽ വൻ സ്വർണശേഖരം ഉണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങളിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ എങ്ങിനെയാണ് ഇത്രയും വലിയ സ്വർണ ശേഖരം ഉണ്ടായത് എന്നകാര്യം അജ്ഞാതമായി തന്നെ തുടർന്നിരുന്നു. ഇതിനായി ദീർഘകലമായി ശ്രമിച്ചുവരികയാണ് ഗവേഷകർ. ഇതിനിടെയാണ് ഭൂചലനങ്ങളാണ് വൻ സ്വർണ നിക്ഷേപത്തിന് കാരണം ആയത് എന്ന കണ്ടെത്തലിൽ എത്തിയിരിക്കുന്നത്.
Discussion about this post