Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആയിരക്കണക്കിന് കുടുംബങ്ങളുടെ കുലദേവത; ശക്തിസ്വരൂപിണിയായ പേരണ്ടൂർ ഭഗവതി

by Brave India Desk
Sep 4, 2024, 06:57 pm IST
in Kerala, Temple, Culture
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: ആയിരക്കണക്കിന് കുടുംബങ്ങളുടെ കുലദേവത കുടികൊള്ളുന്ന ക്ഷേത്രം അതാണ് പേരണ്ടൂർ ഭഗവതി ക്ഷേത്രം. എറണാകുളം ജില്ലയിലെ എളമക്കരയിലാണ് പേരണ്ടൂർ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പണികഴിപ്പിച്ച 108 ദുർഗാലയങ്ങളിൽ ഒന്നാണ് പേരണ്ടൂർ ഭഗവതി ക്ഷേത്രം.

കാർത്യായനീ ദേവിയുടെ രൂപത്തിലാണ് ഇവിടെ ദേവിയെ ആരാധിക്കുന്നത്. എട്ട് വയസുള്ള കുട്ടിയുടെ ഭാവമാണ് ഇവിടെ അമ്മയ്ക്ക്. പെരണ്ടു വീണു എന്നൊരു പദപ്രയോഗമുണ്ടായിരുന്നു പണ്ട് കാലത്ത്. അതായത്, അപ്രതീക്ഷിതമായി താഴെ വീണു, പെട്ടെന്ന് താഴെ വീണു എന്നർത്ഥം. ദേവീ വിഗ്രഹം പെരണ്ട് വീണതുകൊണ്ടാണ് പേരണ്ടൂർ എന്നായത് എന്നാണ് ഐതിഹ്യം. ഇതിന് പിന്നിൽ ഒരു ചരിത്രവുമുണ്ട്.

Stories you may like

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

തൃക്കുന്നപ്പുഴ ശാസ്താ ക്ഷേത്രത്തിൽ ഇടപ്പള്ളി വലിയ രാജാവ് ഉത്സവ നടത്തിപ്പിനായി എത്തിച്ചേർന്നു. രാത്രി ഉറങ്ങാൻ കിടന്ന രാജാവിന് ദേവിയുടെ സ്വപ്‌ന ദർശനമുണ്ടായി. ഇടപ്പള്ളി കോവിലകത്തുള്ള ശ്രീഗണപതി കുടികൊള്ളുന്ന കരയിലേയ്ക്ക് വരുവാൻ ദേവി ആഗ്രഹിക്കുന്നു. അതിനാൽ, തൃക്കുന്നപ്പുഴയിൽ നിന്നും ദേവിയെ കൂട്ടിക്കൊണ്ടു പോരണമെന്നായിരുന്നു അരുളപ്പാട്.

ഉറക്കമുണർന്ന തമ്പുരാൻ സ്വപ്‌ന ദർശനത്തെ കുറിച്ച് ചിന്തിക്കുയും ഇതേപ്പറ്റി പ്രശ്‌നം വപ്പിച്ചു നോക്കുകയും ചെയ്തു. ഇടപ്പള്ളിയിൽ കുടികൊള്ളുവാൻ ദേവി ഇഷ്ടപ്പെടുന്നതായി പ്രശ്‌നത്തിൽ കണ്ടു. തന്റെ മടക്കയാത്രയിൽ ഭഗവതീ വിഗ്രഹവുമായി ഇന്നത്തെ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കടത്തു കടവിൽ വലിയ രാജാവ് വന്നിറങ്ങി. സ്വരൂപത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ വിഗ്രഹം രാജാവിന്റെ കയ്യിൽ നിന്നും പെരണ്ട് താഴെ വീണു. ദുഃഖിതനായ തമ്പുരാൻ വീണ്ടും പ്രശ്‌നം വപ്പിച്ചു നോക്കി. വിഗ്രഹം വീണ സ്ഥലത്ത് കുടികൊള്ളവാനാണ് ഭഗവതി ആഗ്രഹിക്കുന്നതെന്ന് പ്രശ്‌നത്തിൽ തെളിഞ്ഞു.

ഇതോടെ, വിഗ്രഹം വീണ സ്ഥലത്ത് തന്നെ ക്ഷേത്രം പണികഴിപ്പിക്കുകയും ദേവീ വിഗ്രഹം പണി കഴിപ്പിക്കുകയുമായിരുന്നു. വിഗ്രഹം പെരണ്ടു വീണ സ്ഥലമായതിനാൽ പെരണ്ടുവീണ ഊർ എന്നർത്ഥം വരുന്ന പേരണ്ടൂർ ആയെന്നാണ് ഐതിഹ്യം. ഭാർഗവരാമനാൽ സ്ഥാപിതമായ ക്ഷേത്രപ്രദേശമായതിനാലാണ് ഇവിടെ ദേവി വിഗ്രഹം വീണതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ദേവിയുടെ ജന്മനാളായ തൃക്കാർത്തിക ദിവസമാണ് ഇവിടെ ഉത്സവമായി ആഘോഷിക്കുന്നത്. ഇതുകൂടാതെ, എല്ലാ മാസത്തിലെയും കാർത്തിക നാളിൽ ഇവിടെ കാർത്തികയൂട്ടും നടക്കുന്നു. ഇതിനോടൊപ്പം വൃശ്ചിക മാസത്തിൽ 41 ദിവസം നീണ്ടു നിൽക്കുന്ന ഏറെ വിശേഷപ്പെട്ട ബ്രാഹ്‌മണിപ്പാട്ട് എന്ന വഴിപാടും നടക്കുന്നു. ഇവിടുത്തെ മകം തൊഴലും ചോാറ്റാനിക്കരയിലേത് പോലെ തന്നെ ഏറെ പ്രാധാന്യമുള്ളതാണ്.

Tags: templeperandoor bhagavathi kshethramപേരണ്ടൂർ ഭഗവതി ക്ഷേത്രം
Share28
Tweet
Send
Share

Latest stories from this section

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies