കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയും കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയുമായ പി ജയരാജന് കീഴടങ്ങി. കേസിന്റെ വിചാരണ കോടതിയായ തലശ്ശേരി സെഷന്‍സ് കോടതിയിലാണ് സിപിഎം നേതാവ് കീഴടങ്ങിയത്. ഒരു മാസത്തേക്ക് കോടതി ജയരാജനെ റിമാന്‍ഡ് ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി നിരാകരിച്ചു. കിടത്തി ചികിത്സയുള്ള ജയിലേക്ക് അദ്ദേഹത്തെ മാറ്റണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഇനി ജയരാജന് ജാമ്യാപേക്ഷ നല്കാന് അവസരമുണ്ട്. യുഎപിഎ ചുമത്തിയതിനാലാണ് മുപ്പത് ദിവത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തതത്.
കീഴടങ്ങുന്നതിന് മുന്നോടിയായി ജയരാജന് ഇന്ന് രാവിലെ പതിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടുിരുന്നു. കുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലെത്തി അവിടെ നിന്ന് ആംബുലന്‍സിലാണ് ജയരാജന് കോടതിയില്‍ ഹാജരായത്.
കോടതിയില്‍ കീഴടങ്ങുന്നതിന് മുമ്പ് ജയപാജന് മാധ്യമങ്ങളെ കണ്ടു. തനിക്കെതിരെ നടന്ന ഗുഢാലോചനയാണെന്ന് ജയരാജന് പറഞ്ഞു. ആര്‍എസ്എസ് ഗുഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ സിബിഐ കേസെടുത്തതെന്നും, പ്രതിചേര്‍ത്തതെന്നും ജയരാജന് പറഞ്ഞു. തനിക്കെതിരെ ഉള്ളത് കള്ളക്കേസാണെന്നും, സിപിഎം ഭീകരസംഘടനയെന്ന് വരുത്തി തീര്‍ക്കുകയാണെന്നും ജയരാജന് പറഞ്ഞു. നേരത്തെ ജയരാജനെ ആശുപത്രിയില്‍ വച്ച് അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു.
പി. ജയരാജനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെടും.
Discussion about this post