പാലക്കാട്: പിന്നോക്കത്തിൽ പിന്നോക്ക മേഖലയും പുതുലോകമറിഞ്ഞ് വളരാൻ സഹായമായി റിലയൻസ്. കേരളത്തിലെ അട്ടപ്പാടി ഉൾപ്പെടുന്ന പിന്നോക്ക പ്രദേശങ്ങളിലടക്കം ഇന്റർനെറ്റ് കണക്ഷൻ എത്തിച്ച് റിലയൻസ് ജിയോ. ഇതോടെ ഇവിടെ പഠിക്കുന്ന കുട്ടികളും ലോകത്തിലെ മാറ്റങ്ങളുടെ തുടിപ്പറിയും. റിലയൻസ് ജിയോയും പട്ടികവർഗ വികസന വകുപ്പും കൈകോർത്തതോടെയാണ് അട്ടപ്പാടിയിലടക്കം അഞ്ച് ഗ്രാമങ്ങളില്‍ 5G സേവനം എത്തിയത്.
പട്ടിക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പദ്ധതി ഉദ്‌ഘാടനം ചെയ്തു. ഇത് കൂടാതെ താമസക്കാരുമായും വിദ്യാർത്ഥികളുമായും മന്ത്രി ഓൺലൈനിൽ സംസാരിച്ചു.
അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ട മേട്, ചിറ്റൂർ, വയനാട് പുൽപ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹൃ പഠനമുറികളിലും അംഗൻവാടികളിലുമാണ് 5 ജി സൗകര്യം ഒരുക്കിയത്.
Discussion about this post