ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് കൂടുതൽ ഛിന്നഗ്രഹങ്ങൾ എത്തുന്നുവെന്ന മുന്നറിയിപ്പുമായി നാസ. രണ്ട് വലിയ ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്ക്ക് സമീപം എത്തുക. ഇവയുടെ സഞ്ചാരം നാസയിലെ ഗവേഷകർ വിശദമായി പരിശോധിക്കുകയാണ്. ഭീമന്മാരാണെങ്കിലും ഇവ ഭൂമിയ്ക്ക് ദോഷം ചെയ്യില്ലെന്നാണ് ഗവേഷകരുടെ അനുമാനം.
2024 ആർസെഡ് 10 എന്നാണ് ഈ ഛിന്നഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ഇതിൽ ഒന്നിന് 110 ഫീറ്റ് വലിപ്പം. ഇതിന്റെ വേഗത ഭൂമിയ്ക്ക് സമീപം എത്തിയ മറ്റ് ഛിന്നഗ്രഹങ്ങളെ അപേക്ഷിച്ച് കുറവാണ്. ഭൂമിയ്ക്ക് 3,330,000 കിലോ മീറ്റർ അകലെയായി ഇവ കടന്നുപോകുമെന്നാണ് ഗവേഷകർ പറയുന്നത്. ഇത് ചന്ദ്രന്റെ ഭ്രമണ പഥത്തിനും അപ്പുറമാണ്. എങ്കിലും ഇത് ഭൂമിയിൽ പതിയ്ക്കാനുള്ള സാദ്ധ്യത ഗവേഷകർ തള്ളിക്കളയുന്നില്ല.
രണ്ടാമത്തെ ഛിന്നഗ്രഹത്തിന് 44 ഫീറ്റ് ആണ് വലിപ്പം. മുകളിലെ ഛിന്നഗ്രഹത്തെക്കാളും ഭൂമിയിക്ക് ഏറ്റവും അടുത്തായി ഇത് എത്തും. ഭൂമിയിൽ നിന്നും 1,150,000 കിലോ മീറ്റർ അകലെയായി ഇതും കടന്നുപോകുമെന്നാണ് അനുമാനം.
Discussion about this post