ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ബരാമുള്ള ജില്ലയിലെ പഠാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് സൂചന. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഛക് ധാപ്പെർ ക്രീരി പഠാൻ മേഖലയിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഇവർക്ക് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇന്നലെ രാത്രി കിഷ്ത്വാറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമൃത്യുവരിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ബരാമുള്ളയിലും ഭീകരർ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്.











