എറണാകുളം : കൊച്ചിയിൽ നടുറോഡിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരോട്ടിച്ചുവട് ഭാഗത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം മുറിവുകൾ ഏറ്റ നിലയിലാണ് മൃതശരീരം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
ഇടപ്പള്ളി കൂനംതൈ സ്വദേശിയായ പ്രവീൺ ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ശരീരത്തിൽ നിറയെ മുറിവുകൾ ഉള്ളതിനാൽ കൊലപാതകം ആണോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി.
യുവാവ് റോഡിൽ മരിച്ചുകിടക്കുന്നത് കണ്ട് നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. രാത്രിയിൽ ആയിരിക്കാം കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post