ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത് യുവാവ്. വണ്ടാനം മെഡിക്കൽ കോളേജ് . ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഷിജു എന്ന യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. മുറിവേറ്റതിനെ തുടർന്ന് നെറ്റിയിൽ തുന്നൽ ഇടാൻ വന്നതായിരുന്നു ഇയാൾ. ഇതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ. അഞ്ജലിക്കണ് പരിക്കേറ്റത്.
ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ജീവനക്കാർ ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു. എന്നാൽ ഇതിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇയാൾ കടന്നുകളയുകയും ചെയ്കു. സംഭവത്തെ കുറിച്ച് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി.
കൊൽക്കത്ത എം ജി കാർ മെഡിക്കൽ കോളേജിൽ നടന്ന സംഭവത്തെ തുടർന്ന് ഡോക്ടർമാരുടെ സുരക്ഷാ ശക്തമാക്കണം എന്ന് ഐ എം എ അടക്കം പറയുന്നതിനിടെയാണ് ഈ സംഭവം.
Discussion about this post