കണ്ണൂര്‍ കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡോക്ടറാണ് ജയരാജനെ പരിശോധിച്ചത്.ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് നേരത്തെ തന്നെ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ജയില്‍ ഡോക്ടറും ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ജയരാജനെ ആശുപത്രിയിലേക്കു മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റാനാണ് പ്രാഥമിക നിര്‍ദ്ദേശം വന്നതെങ്കിലും ആരോഗ്യനില മോശമാകുന്നതിനാല്‍ ഏറ്റവും അടുത്ത ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയിരുന്നു. ഒരു മാസം റിമാന്‍ഡിലാണ് അദ്ദേഹം.
Discussion about this post