തിരുവനന്തപുരം: ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാറിന് സർവാധികാരം നൽകാനുള്ള വഴിയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു .
ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ വൈവിദ്ധ്യ സ്വഭാവത്തെ തച്ചുതകർക്കാനായാണ് “ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ്. അതു പരിഗണിക്കാതെയും സംസ്ഥാനങ്ങളിൽ ഉരുത്തിരിയുന്ന രാഷ്ട്രീയപ്രശ്നങ്ങളെ കണക്കിലെടുക്കാതെയും തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യത്തെ തകർക്കും. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1970 കളിൽ അന്നത്തെ പ്രധാനമന്ത്രി ആയ ഇന്ദിരാ ഗാന്ധിയാണ്, തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്ന കീഴ്വഴക്കത്തെ തകർത്തത്. ഏതെങ്കിലും തത്വങ്ങളോ കൂടിയാലോചനയോ ഇല്ലാതെ, സ്വന്തം അധികാരം നിലനിർത്തുന്നതിനുള്ള ഒരു മാർഗം മാത്രമായിരുന്നു അത്. നീണ്ട 5 ദശകങ്ങൾക്ക് ശേഷം ബി ജെ പി സർക്കാർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വീണ്ടും കൊണ്ട് വരുമ്പോൾ, ഭാരതത്തിന്റെ ഭരണഘടനാ നിർമാതാക്കൾ വിഭാവനം ചെയ്ത രീതി തന്നെയാണ് വീണ്ടും വരുന്നത്.
ഇത് കൂടാതെ, ലോക വ്യാപകമായി നോക്കുകയാണെങ്കിൽ അമേരിക്ക, ഫ്രാൻസ്, റഷ്യ, ജർമ്മനി തുടങ്ങിയ ഭൂരിഭാഗം രാജ്യങ്ങളിലും പ്രസിഡൻഷ്യൽ ഭരണമാണ് നിലനിൽക്കുന്നത് എന്ന് കാണാൻ സാധിക്കും. അത് കൊണ്ട് തന്നെ പ്രസിഡൻഷ്യൽ ഭരണം വരുന്നു എന്ന പിണറായി വിജയൻറെ വാദത്തിനു കാര്യമായ വില കിട്ടില്ല എന്ന് ഉറപ്പാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തുമ്പോൾ, കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കക്ഷിക്ക് തന്നെ സംസ്ഥാനങ്ങളും ഭരിക്കാനുള്ള സാധ്യത കൂടുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാൽ അങ്ങനെ സംഭവിച്ചാൽ എന്താണ് തെറ്റ് എന്ന ചോദ്യവും പ്രസക്തമാണ്.
Discussion about this post