ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകൾ ലോക വ്യാപകമായി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ് നൽകി കള്ള പണ നീക്കങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സ്.
ഈ ഗ്രൂപ്പുകൾ ചില സ്ഥലങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ വിജയിച്ചിട്ടുണ്ടെങ്കിലും , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വം കാരണം ഇന്ത്യയിൽ അത്തരം സാഹസം ഏതാണ്ട് അസാധ്യമാണ്. എന്നാൽ, ഈ ഏറ്റവും പുതിയ എഫ്എടിഎഫ് റിപ്പോർട്ട് ആഗോളതലത്തിൽ എല്ലാ ജനാധിപത്യ ശക്തികളും ഗൗരവമായി കാണേണ്ടതുണ്ട് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജമ്മു കശ്മീർ മേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഐസിസ്, അൽ ഖൈദ വിഭാഗങ്ങൾ, അവരുടെ നേരിട്ടുള്ള ഇടപെടൽ വഴിയും പ്രോക്സികൾ വഴിയും രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നു. സമാനമായ പ്രവൃത്തി തന്നെയാണ് ഇടതു പക്ഷ തീവ്രവാദ ഗ്രൂപ്പുകളും ചെയ്യുന്നത്.
എഫ് എ ടി എഫ് റിപ്പോർട്ട് എന്നാൽ, ഗവേഷണത്തിലൂടെയും ഫീൽഡ് സർവേയിലൂടെയും തീവ്രവാദത്തിനെതിരെയും കള്ളപ്പണത്തിനെതിരെയും പ്രവർത്തിക്കുന്ന ലോകത്തെ മുൻനിര സംവിധാനത്തിന്റെ വിലയിരുത്തലാണ്. 1989-ൽ സ്ഥാപിതമായ, 40 അംഗ എഫ്എടിഎഫ്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ആഗോള സമൂഹത്തെ രക്ഷിക്കുന്നതിനുമായി അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഒരു അന്തർ-സർക്കാർ സ്ഥാപനമാണ്.
സംഘടിത കുറ്റകൃത്യങ്ങൾ, അഴിമതി, ഭീകരത എന്നിവ തടയുന്നതിനുള്ള ഏകോപിത ആഗോള സംയോജനത്തിന്റെ ഭാഗമായി 200-ലധികം രാജ്യങ്ങളും അധികാര സ്ഥാപനങ്ങളും FATF-ൻ്റെ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരായിട്ടുണ്ട്.
Discussion about this post