അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിൽ ജഗൻമോഹൻ സർക്കാർ വൻ അഴിമതി നടത്തിയതായി ആന്ധ്രാമുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് ആണ് തിരി കൊളുത്തിയത്. നെയ്യിന് പകരം സർക്കാർ ലഡ്ഡു നിർമ്മിയ്ക്കാൻ മൃഗക്കൊഴുപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ലോക പ്രസിദ്ധമായ ലഡ്ഡു നിർമ്മിയ്ക്കാൻ നിലവാരം കുറഞ്ഞ സാധനങ്ങൾ ആണ് സർക്കാർ ഉപയോഗിച്ചിരുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ, തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ പോത്തിന്റെ കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡിലെ സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി വ്യക്തമാക്കുന്നത്.
അതേസമയം, വിവാദങ്ങള്‍ക്ക് ഇടയിലും പശുവിറച്ചിക്കൊഴുപ്പിൻ്റെ ഗുണഗണങ്ങൾ വിവരിച്ച് മനോരമ ഓൺലൈൻ ഇറക്കിയ ലേഖനം വിവാദമായിരിക്കുകയാണ്. പ്രസാദങ്ങളിലും ലഡ്ഡുകളിലും പശുവിറച്ചിക്കൊഴുപ്പ് അനുവദനീയമായ ഒന്നല്ലെങ്കിലും വിദഗ്ധർ ഇതിനെ ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കുന്നു എന്നാണ് മനോരമ ഓണ്‍ലൈന്‍ ലേഖനത്തില്‍ പറഞ്ഞത്.
നിങ്ങളുടെ ഭക്ഷണത്തിൽ ഇത് ചെറിയ അളവിൽ ഉൾപ്പെടുത്തുന്നത് പല ആരോഗ്യം ഗുണങ്ങളും നല്‍കും. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും എല്ലുകളുടെ ആരോഗ്യം, ചർമ്മത്തിൻ്റെ ആരോഗ്യം എന്നിവ പോലുള്ള വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് പറയപ്പെടുന്നു എന്നും ലേഖനത്തില്‍ പറയുന്നു. ലേഖനത്തിന് നേരെ വലിയ വിമര്‍ശനം ആണ് വന്നുകൊണ്ടിരിക്കുന്നത്.
Discussion about this post