ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ ബീഫ് ടാലോ, പന്നിക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് വെള്ളിയാഴ്ച വിശദാംശങ്ങൾ തേടി.
ഞാൻ ഇന്ന് അദ്ദേഹവുമായി (ചന്ദ്രബാബു നായിഡു) സംസാരിച്ചു, അദ്ദേഹത്തിൽ നിന്ന് വിശദാംശങ്ങൾ തേടി. അദ്ദേഹത്തിന് ലഭ്യമായ ഏത് റിപ്പോർട്ടും ഞങ്ങളുമായി പങ്കിടാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
സംഭവത്തിൽ വെറുതെ ഇരിക്കില്ലെന്നും , നടപടികൾ കേന്ദ്ര, സംസ്ഥാന അധികാരികളുമായി ഏകോപിപ്പിക്കുമെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ചട്ടങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post