തിരുവനന്തപുരം: മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ എല്‍ഡിഎഫിൽ ഒറ്റപ്പെട്ട പി വി അൻവറിനെ ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ടെന്ന് എം എം ഹസൻ. അൻവറിന് രാഷ്ട്രീയ അഭയം നൽകേണ്ട ആവശ്യം ഇല്ലെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ വിശദമാക്കി.
പാർട്ടി, മുന്നണി മര്യാദ പാലിക്കാതെ പരസ്യ പ്രതികരണം നടത്തിയ അൻവറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്ത് വന്നിരുന്നു. അൻവറിന് ഇടതുപക്ഷ മനസില്ലെന്നും, അദ്ദേഹം പഴയ കോൺഗ്രസ്സുകാരനാണെന്നുമായിരുന്നു മുഖ്യമന്ത്രി തുറന്നടിച്ചത്. ഇതിനെ തുടർന്ന് എ എ റഹീമും, വിജയ രാഘവനും അടക്കം അൻവറിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു.
ഇതോടു കൂടി, എൽ ഡി എഫിലും ഇടമില്ല യു ഡി എഫിലും ഇടമില്ലാതെ ത്രിശങ്കുവിലായിരിക്കുകയാണ് നിലമ്പൂർ എം എൽ എ. അൻവറിന്റെ രാഷ്ട്രീയ ഭാവി തന്നെ ആശങ്കയിലായിരിക്കുകയാണ്.
Discussion about this post