ഇന്ത്യ നിങ്ങളെ കൊല്ലാൻ വന്നാൽ അമേരിക്ക ഒരുപക്ഷെ സംരക്ഷിക്കുമായിരിക്കും, എന്ന് കരുതി മോദിക്കെതിരെ പ്രതിഷേധിക്കാമെന്ന് ഒരുത്തനും കരുതേണ്ടെന്ന് വ്യക്തമാക്കി അമേരിക്കൻ പോലീസ് .
ന്യൂയോർക്കിലെ നിയമ നിർവ്വഹണ ഏജൻസികൾ മോദിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച ഒരു ഖാലിസ്ഥാനിയെ അറസ്റ്റ് ചെയ്യുകയും നാസാവു കൊളീസിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കമ്മ്യൂണിറ്റി പരിപാടിക്കിടെ നിയുക്ത “ഫ്രീ സ്പീച്ച് സോൺ” ലംഘിക്കാനുള്ള മറ്റൊരു സംഘത്തിൻ്റെ ശ്രമം അടിച്ചമർത്തുകയും ചെയ്തു . അതായത് കാനഡ അല്ല അമേരിക്ക എന്ന് ഖാലിസ്ഥാനികൾക്ക് വ്യക്തമാക്കി കൊടുത്തിരിക്കുകയാണ് അമേരിക്ക.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ഒരു പ്രതിഷേധക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ഖാലിസ്ഥാനി താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പിനെ സംഭവ സ്ഥലത്തു നിന്ന് തന്നെ തൂക്കിയെടുക്കുകയും ചെയ്തു. മോദിയുടെ മുഖചിത്രം ലക്ഷ്യമാക്കിയുള്ള ക്രോസ്‌ഹെയർ പതിച്ച ബാനറുകൾ ഉൾപ്പെടെയുള്ള പ്രകോപനപരമായ വസ്തുക്കളും അധികൃതർ സമീപത്ത് നിന്ന് നീക്കം ചെയ്തു. നസ്സാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിന് സമീപമുള്ള റോഡുകളിൽ നിന്നും നസ്സാവു കൗണ്ടി പോലീസ് അവരെ നീക്കം ചെയ്തു.
മോദിയുടെ പരിപാടിയിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലും പ്രതിഷേധിക്കാൻ പോലീസ് കയറ്റിയില്ല. ഇതേ തുടർന്ന് അദ്ദേഹം ഇന്ത്യൻ-അമേരിക്കക്കാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു, ഭാരതത്തെ ഒരു ആഗോള നേതാവായി ഉയർത്താനുള്ള തൻ്റെ ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ ഉയർത്തിക്കാട്ടുകയും യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം അടിത്തട്ടിൽ ശക്തിപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തതിന് മോദി ഇന്ത്യൻ അമേരിക്കക്കാരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
Discussion about this post