ഷിരൂർ: മോശം കാലാവസ്ഥയെ തുടർന്ന് കർണാടകയിലെ ഷിരൂരിൽ നിന്നും മണ്ണിടിച്ചലിൽ കാണാതായ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ഇതാദ്യമായാണ് അർജുന്റെ വാഹനത്തിന്റേതായ ഭാഗങ്ങൾ കിട്ടുന്നത്. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ചുവപ്പും വെള്ളയും പെയിന്‍റ് അടിച്ച ഭാഗമാണ് ലഭിച്ചത് . ലോറി ഉടമ മുബീൻ ഡ്രഡ്ജറിൽ പോയാണ് ഈ ലോഹഭാഗം തിരിച്ചറിഞ്ഞത്.
ലോറിയുടെ നേരിട്ടുള്ള ഒരു ഭാഗം കിട്ടുന്നത് ആദ്യമായിട്ടാണ്. നേരത്തെ ലോറിയിലുണ്ടായിരുന്ന അക്യേഷ്യ മരത്തടികളും, ലോഡ് കെട്ടുന്ന കയറും കിട്ടിയിരുന്നു. എന്നാൽ അത് ലോറിയിൽ നിന്നും തെറിച്ചു പോയതാണ്. അതിനാൽ തന്നെ ലോറിയുടെ സ്ഥാനം നിർണയിക്കുന്നതിൽ വലിയ പ്രയോജനം ചെയ്തില്ല. അത് കൊണ്ട് തന്നെ ലോറിയുടെ ലോഹ ഭാഗം ലഭിച്ചത് നിര്ണായകമാണെന്നാണ് വിലയിരുത്തൽ
അതെ സമയം ഇന്നും തെരച്ചിൽ തുടരും. റെഡ് അലർട്ട് ആയതിനാൽ സാഹചര്യം അനുസരിച്ചായിരിക്കും തെരച്ചിൽ തുടരുക. സാഹചര്യം അനുകൂലമല്ലെങ്കിൽ തല്ക്കാലം ഒരു ദിവസം മാത്രമേ തെരച്ചിൽ നിർത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളിൽ ആണ് പരിശോധന തുടരുന്നത്. അർജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന തുടരുന്നത്. അതേ സമയം, മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ കണ്ടെത്തിയ അസ്ഥി മനുഷ്യന്‍റേതല്ലെന്ന് സ്ഥിരീകരിച്ചു.
Discussion about this post