ലക്‌നൗ: രാജവെമ്പാലയുടെ ആക്രമണത്തിൽ നിന്ന് കുട്ടികളെ രക്ഷിച്ച് വളർത്തുനായ. ഉത്തർപ്രദേശിലെ ഝാൻസി ശിവഗണേഷ് കോളനിയിലാണ് സംഭവം. കോളനിയിൽ ഉഗ്രവിഷമുള്ള രാജവെമ്പാലയെത്തി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികളുടെ അടുത്തേക്ക് കുതിച്ചു. അപകടം മനസിലാക്കിയ ജെന്നി എന്ന പിറ്റ്ബുൾ വളർത്തുനായ പാമ്പിനെ ആക്രമിച്ച് കൊന്ന് എട്ടും പത്തും വയസുള്ള കുട്ടികളുടെ ജീവൻ രക്ഷിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്.
അഞ്ചുമിനിറ്റ് നേരം നീണ്ട ഏറ്റുമുട്ടലിന് ഒടുവിൽ പിറ്റ് ബുളിന്റെ ആക്രമണത്തിൽ പാമ്പ് ചത്തു. ജെന്നി ഇതുവരെ എട്ടു മുതൽ 10 വരെ പാമ്പുകളെ കൊന്നിട്ടുണ്ടെന്ന് ഉടമ പഞ്ചാബ് സിംഗ് പറഞ്ഞു. ഞങ്ങളുടെ വീട് വയലുകൾക്ക് സമീപമാണ്, മഴക്കാലത്ത് നിരവധി പാമ്പുകൾ പൂന്തോട്ടത്തിൽ വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെ കുറിച്ച് പലരും മോശമായി സംസാരിക്കാറുണ്ടെങ്കിലും തന്റെ ജെന്നി ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിറ്റ് ബുൾ ടെറിയർ അല്ലെങ്കിൽ പിറ്റ് ബുൾ എന്നറിയപ്പെടുന്ന ഈ നായ ; ബുൾഡോഗ്, ടെറിയർ എന്നിവയുടെ സങ്കരത്തിൽ ഉണ്ടായ ഇനമാണ്. അമേരിക്കൻ പിറ്റ് ബുൾ ടെറിയർ, അമേരിക്കൻ സ്റ്റാഫ്ഫൊർഡ്ഷൈർ ടെറിയർ, സ്റ്റാഫ്ഫൊർഡ്ഷൈർ ബുൾ ടെറിയർ, തുടങ്ങിയവ പിറ്റ് ബുൾ ഇനത്തിൽ പെടുന്നു.ഇവയുടെ ജീവിത കാലയളവ് 12 വർഷമാണ്. ഒരു പ്രസവത്തിൽ 5-10 കുട്ടികൾ വരെ ഉണ്ടാകുന്നു.നീളം കുറഞ്ഞ തിളക്കമുള്ള രോമങ്ങളാണ് ഇവയ്ക്ക്. ഉയരം 18-22 ഇഞ്ച് വരെയും ഭാരം 16-25 കിലോഗ്രാം വരെയും കാണപ്പെടുന്നു.യു.എസ്സിൽ ഉൽഭവിച്ച സമന്യ വലിപ്പമുള്ള നായ വർഗ്ഗമാണിത്.വളരെ ഉൽസാഹഭരിതരും ശ്രദ്ധാലുക്കളൂം ആയ ഈ കൂട്ടർ അസാമാന്യ ധൈര്യശാലികലാണ്










Discussion about this post