Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അയാളുടെ വീട്ടിൽ ചോര തുപ്പി കിടന്നിട്ടുണ്ട്; ബന്ധം ഉപേക്ഷിച്ചത് സഹികെട്ടപ്പോൾ; ഇനിയും ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പറഞ്ഞ് അമൃത

by Brave India Desk
Sep 27, 2024, 03:07 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: നടൻ ബാലയ്‌ക്കെതിരായ മകൾ അവന്തികയുടെ തുറന്നുപറച്ചിലിൽ കൂടുതൽ വ്യക്തത വരുത്തി ഗായിക അമൃത സുരേഷ്. താൻ പറഞ്ഞ് പഠിപ്പിച്ച കാര്യമല്ല, മറിച്ച് സത്യമെന്താണ് എന്നാണ് മകൾ വെളിപ്പെടുത്തിയത് എന്ന് അമൃത പറഞ്ഞു. ബാലയിൽ നിന്നും ഒരുപാട് ശാരീരികവും മാനസികവുമായ പീഡനം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സഹിക്കാതെ ആയപ്പോഴാണ് മകൾക്കൊപ്പം വീട് വിട്ടത് എന്നും അമൃത വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബാലയെ വിമർശിച്ച അവന്തികയ്‌ക്കെതിരെ വലിയ സൈബർ ആക്രമണം ആണ് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അമൃതയുടെ പ്രതികരണം.

ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അമൃത കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. മകളെ ഓർത്താണ് ഇതുവരെ താൻ ഒന്നും തുറന്നുപറയാതെ ഇരുന്നത് എന്ന് അമൃത പറഞ്ഞു. അമ്മയും താനും മകളും അഭിരാമിയും മാത്രമുള്ള ചെറിയ കുടുംബമാണ് എന്റെ. കഴിഞ്ഞ ദിവസം മകളുടെ പിറന്നാൾ ആയിരുന്നു. എന്നാൽ ഓരോ വാർത്തകൾ പ്രചരിക്കുന്നത് കാരണം അവൾക്ക് സന്തോഷമായി ഇരിക്കാൻ പോലും കഴിഞ്ഞില്ല. നിവൃത്തി ഇല്ലാതെ വന്നപ്പോഴാണ് ഫേസ്ബുക്കിൽ എല്ലാം തുറന്ന് പറയാൻ അവൾ തീരുമാനിച്ചത്. 12 വർഷം എങ്ങനെ ജീവിച്ചു എന്നത് ആ കുഞ്ഞുകുട്ടി കണ്ടിട്ടുള്ളതാണ് എന്നും അമൃത വ്യക്തമാക്കി.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

താൻ മകളെ ബ്രെയിൻ വാഷ് ചെയ്തു എന്നാണ് പ്രധാന ആരോപണം. കോടതിയിൽ നിന്നും അവളെ വലിച്ചിഴച്ച് കാറിൽ കയറ്റി കൊണ്ടു പോയി എന്നത് സത്യമാണ്. അത് അവൾ അനുഭവിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഇത്തരം ദുരനുഭവങ്ങൾ എല്ലായ്‌പ്പോഴും ഓർമ്മയിൽ ഉണ്ടാകും. മകൾ സ്‌കൂളിൽ പോകുന്ന സമയത്ത് പലരും വീട്ടിലെ പ്രശ്‌നത്തെക്കുറിച്ച് ചോദിക്കും. ഒരിക്കൽ മകളുടെ സഹപാഠി പറഞ്ഞത് നിന്റെ അമ്മ ചീത്തയാണെന്ന് അച്ഛൻ പറഞ്ഞല്ലോ എന്നാണ്. അന്ന് കരഞ്ഞുകൊണ്ടായിരുന്നു മകൾ വീട്ടിൽ എത്തിയത് എന്നും അമൃത പറഞ്ഞു.

അയാളെ വിവാഹം ചെയ്തത് മുതൽ കഷ്ടപ്പാട് ആയിരുന്നു. ചോര തുപ്പി താൻ വീട്ടിൽ കിടന്നിട്ടുണ്ട്. ഇപ്പോഴും പരിക്കുകൾ ഭേദമാകാൻ ചികിത്സ തുടരുകയാണ്. ബാല തന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇത് വിവാഹ നിശ്ചയം കഴിഞ്ഞാണ് അറിഞ്ഞത്. അച്ഛനും അമ്മയും ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ നിർബന്ധിച്ചു. എന്നാൽ സ്‌നേഹം കൊണ്ട് അത് ചെയ്തില്ലെന്നും അമൃത കൂട്ടിച്ചേർത്തു.

Tags: balaAmritha Suresh
Share
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies