ആകാശവിസ്മയങ്ങൾ എന്നും മനുഷ്യന് അത്ഭുതക്കാഴ്ചയാണ്. വളരെ വിരളമായി സംഭവിക്കുന്നതായതിനാൽ എന്ത് റിസ്‌ക്കെടുത്തും അതിന് സാക്ഷിയാവാൻ ആകാശവിസ്മയങ്ങളോട് കൗതുകേ ലേശം കൂടുതലുള്ളവർ എന്നും ശ്രദ്ധിക്കാറുണ്ട്. വാനനിരീക്ഷണം ഇഷ്ടപ്പെടുന്നവരാണെങ്കിൽ ദാ നിങ്ങൾക്കിതാ ഒരു സുവർണാവസരം കൺമുന്നിൽ വന്നിരിക്കുകയാണ്. ഈ വർഷത്തെ അതിമനോഹരമായ സൂര്യഗ്രഹണത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.
2024 ഒക്ടോബർ 2 ബുധനാഴ്ചയാണ് സൂര്യഗ്രഹണം.9:13ജങ മുതൽ അടുത്ത ദിവസം 3:17ജങ വരെ ഇത് കാണാം. ഈ സമയം ചന്ദ്രൻ സൂര്യനേക്കാൾ ചെറുതായി കാണപ്പെടുകയും ചന്ദ്രൻ സൂര്യനെ ഭാഗിഗമായി മറയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ ആ മറയ്ക്കുന്ന ഇരുണ്ട ഭാഗത്തിന് ചുറ്റും സൂര്യപ്രകാശത്തിന്റെ ഒരു വളയം ദൃശ്യമാവുകയും ചെയ്യും. ഈ വളയമാണ് റിംഗ് ഓഫ് ഫയർ എന്ന പേരിൽ അറിയപ്പെടുന്നത്. ആറ് മണിക്കൂറോളമാണ് റിംഗ് ഓഫ് ഫയർ ദൃശ്യമാകുന്നത്. പസഫിക് സമുദ്രത്തിന്റെ ചില ഭാഗങ്ങളിലും തെക്കൻ ചിലിയിലും തെക്കൻ അർജന്റീനയിലും ഈ ആകാശ സംഭവം ദൃശ്യമാകും. ദൗർഭാഗ്യവശാൽ ഇന്ത്യയിലെ ആകാശ നിരീക്ഷകർ നിരാശരാകും. ഗ്രഹണം രാത്രിയിൽ സംഭവിക്കുന്ന സമയമായതിനാൽ നാട്ടിൽ നിന്ന് ഗ്രഹണം കാണാൻ സാധിക്കില്ല.
എന്താണ് ‘റിംഗ് ഓഫ് ഫയർ’ സൂര്യഗ്രഹണം?
നാസയുടെ അഭിപ്രായത്തിൽ, ചന്ദ്രൻ സൂര്യന്റെ മുന്നിലൂടെ നേരിട്ട് കടന്നുപോകുമ്പോൾ ഈ സംഭവം സംഭവിക്കുന്നു, പക്ഷേ സൂര്യന്റെ ഉപരിതലത്തെ പൂർണ്ണമായും മറയ്ക്കാൻ കഴിയാത്തത്ര ചെറുതായി കാണപ്പെടുന്നു – അതിന്റെ ഫലമായി ആകാശത്ത് അഗ്‌നി വളയമായി ദൃശ്യമാകും.
ചന്ദ്രൻ ഭൂമിയെ ഒരു ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചുറ്റുന്നു, അതിനാൽ ഓരോ മാസവും രണ്ട് പോയിന്റുകളിൽ, അത് ഭൂമിയോട് ഏറ്റവും ദൂരവും (അപ്പോജി) ഏറ്റവും അടുത്തും (പെരിജി) ആണ്, ഇത് നമ്മുടെ ആകാശത്ത് ചന്ദ്രൻ അൽപ്പം ചെറുതും അൽപ്പം വലുതുമായി കാണപ്പെടുന്നു.
Discussion about this post