കോഴിക്കോട്: മാരക ലഹരി മരുന്നായ എം ഡി എം എ വിൽക്കുന്നവരെയും ന്യായീകരിച്ച് പി വി അൻവർ. എം ഡി എം എ യുമായി പോലീസ് പിടികൂടുന്ന ചെറുപ്പകകരെ കള്ള കേസിലാണ് കുടുക്കുന്നതെന്ന വിചിത്ര വാദമായാണ് അൻവർ വന്നിരിക്കുന്നത്. നേരത്തെ മല ദ്വാരത്തിലൂടെ സ്വർണ്ണം കടത്തിയതിന് പിടിക്കപ്പെട്ട യുവാവിന്റെ കുടുംബത്തിന് വേണ്ടി വക്കാലത്തുമായി അൻവർ പ്രത്യക്ഷപ്പെട്ടിരുന്നു. വെറും അമ്പതിനായിരം രൂപയുടെ സ്വർണ്ണം കടത്തിയതിനാണ് പോലീസ് ഒരു ചെറുപ്പക്കാരനെ ക്രൂരമായി പീഡിപ്പിക്കുന്നത് എന്ന നിലയിലായിരുന്നു അൻവർ വീഡിയോ സന്ദേശത്തിൽ പറഞ്ഞത്.
എന്നാൽ അതിന്റെയൊക്കെ എത്രയോ മുകളിൽ നിൽക്കുന്ന ന്യായീകരണമാണ് എം ഡി എം എ യുടെ കേസിൽ അൻവർ നടത്തിയത്.കോഴിക്കോട് നടത്തിയ പ്രസംഗത്തിലാണ് ഞെട്ടിക്കുന്ന ന്യായീകരണവുമായി അൻവർ രംഗത്ത് വന്നത്
“പോലീസിലെ ഒരു സംഘമാണ് എം.ഡി.എം.എ കച്ചവടം നടത്തുന്നത്. ഇവരാണ് സാധനം കൊണ്ടുവരുന്നതും ഏജന്റുമാരെ ഏൽപ്പിക്കുന്നതും. ഇതിന്റെ പണം മുടക്കുന്നതും ലാഭം എടുക്കുന്നതും അവരാണ്. എന്നിട്ട് സുജിത് ദാസിന് കേസ് വേണം. അതിന് നിരപരാധികളായ ചെറുപ്പക്കാരെ കുടുക്കുകയാണ്.” ഇങ്ങനെ പോകുന്നു അൻവറിന്റെ വാദം.
കഴിഞ്ഞ ദിവസങ്ങളിൽ പോലും ലക്ഷക്കണക്കിന് രൂപ വില വരുന്ന മയക്ക് മരുന്ന് കോഴിക്കോട് ഭാഗത്ത് നിന്നും പിടിച്ചിരുന്നു. ഇതൊക്കെ പോലീസിന്റെ കള്ളാ കേസ് ആണെന്നാണ് ഇപ്പോൾ അൻവർ പറയുന്നത്. ഗുരുതരമായ പ്രത്യാഘതങ്ങൾക്ക് വഴി വെക്കുന്നതാണ് ഇപ്പോൾ അൻവർ മുന്നോട്ട് വെക്കുന്ന ന്യായീകരണം.
Discussion about this post