ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) തനിക്ക് അനുവദിച്ച 14 പ്ലോട്ട് ഭൂമി വിട്ടുനൽകാൻസമ്മതമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ. സിദ്ധരാമയ്യക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേസെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് തുറന്ന വാഗ്ദാനവുമായി അദ്ദേഹത്തിൻ്റെ ഭാര്യ രംഗത്ത് വന്നത്. മുഡ കമ്മീഷണർക്ക് അയച്ച കത്തിൽ, 3 ഏക്കറും 16 ഗുണ് ടയും മറ്റൊരു സ്ഥലത്ത് തനിക്ക് അനുവദിച്ച പ്ലോട്ടുകളും തിരികെ നൽകാനുള്ള ആഗ്രഹം സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതി തുറന്നു പറഞ്ഞത്.
“എനിക്ക് അനുകൂലമായി മൈസൂർ നഗരവികസന അതോറിറ്റി നടപ്പിലാക്കിയ 14 പ്ലോട്ടുകളുടെ രേഖകൾ റദ്ദാക്കി നഷ്ടപരിഹാര പ്ലോട്ടുകൾ സറണ്ടർ ചെയ്യാനും തിരികെ നൽകാനും ഞാൻ ആഗ്രഹിക്കുന്നു. പ്ലോട്ടുകളുടെ ഉടമസ്ഥാവകാശം ഞാൻ മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് തിരികെ നൽകുന്നു. ദയവായി ആവശ്യമുള്ളത് സ്വീകരിക്കുക. ഇക്കാര്യത്തിൽ എത്രയും വേഗം നടപടിയെടുക്കണം,” സിദ്ധരാമയ്യയുടെ ഭാര്യ കത്തിൽ കുറിച്ചു.
Discussion about this post