ന്യൂഡൽഹി: കൊൽക്കത്ത ആർ ജി കാർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നിർണ്ണായക സൂചനകൾ ലഭിച്ചതായി സുപ്രീം കോടതി. സി ബി ഐ നടത്തിയ അന്വേഷണത്തിലാണ് നിർണായക സൂചനകൾ ലഭിച്ചതായി സുപ്രീം കോടതി വ്യക്തമാക്കിയത്.
കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പി ജി ഡോക്ടർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത സുപ്രീം കോടതി തിങ്കളാഴ്ചയാണ് (സെപ്തംബർ 30) അതിന്റെ വാദം പുനരാരംഭിച്ചത്.
സി.ബി.ഐ അന്വേഷണത്തിൽ വ്യക്തമായും വളരെ പ്രധാനപ്പെട്ട സൂചനകൾ ലഭിച്ചിട്ടുണ്ട്. , സി.ബി.ഐ അന്വേഷണം തുടരട്ടെ.” വാദത്തിനിടെ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
സിസിടിവി ക്യാമറകളും മറ്റ് അവശ്യ സൗകര്യങ്ങളായ ടോയ്‌ലറ്റുകളും സ്ത്രീകൾക്ക് പ്രത്യേക വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കുന്നതിലെ മെല്ലെപ്പോക്കിന് മമത ബാനർജി സർക്കാരിനെയും കോടതി വിമർശിച്ചു. “എന്തുകൊണ്ടാണ് പുരോഗതി ഇത്ര വൈകുന്നത്? എത്ര കാലമായി ഞങ്ങളിത് കേൾക്കുന്നുവെന്നും ബെഞ്ച് ചോദിച്ചു.
Discussion about this post