അബുദാബി: ഒരു മണിക്കൂറിനിടെ വന്ന മൂന്ന് ഹൃദയാഘാതങ്ങളെ അതിജീവിച്ച് 33 കാരൻ. യുഎഇയിൽ താമസിക്കുന്ന പ്രവാസിയാണ് ഇത്രയും അപകടകരമായ അവസ്ഥയെ അതിജീവിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്.
ദുബൈ സിലിക്കൺ ഓയാസിസിലെ ആസ്റ്റർ ക്ലിനിക്കാണ് യുവാവിന് സമയോചിതമായി ചികിത്സനൽകി ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. കടുത്ത നെഞ്ചുവേദനയുമായി ക്ലിനിക്കിലെത്തിയ യുവാവിനെ എമർജൻസി മുറിയിലെത്തിച്ചതിന് പിന്നാലെ ഇസിജയും എക്കോകാർഡിയോഗ്രാം പരിശോധനയും നടത്തി. എന്നാൽ ഇതിനിടെ യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു.
അപകടം മനസിലാക്കിയ മെഡിക്കൽ സംഘം അതിവേഗം സിപിആറും വേണ്ട പരിചരണങ്ങളും നൽകിയതോടെ യുവാവ് സാധാരണനിലയിലേക്ക് മടങ്ങി. എന്നാൽ മിനിറ്റുകൾക്കുള്ളിൽ രണ്ട് ഹൃദയാഘാതങ്ങൾ കൂടി സംഭവിക്കുകയായിരുന്നു. ക്ലിനിക്കിൽ നിന്ന് വിദഗ്ധചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനിടെയാണ് ഹൃദയാഘാതങ്ങൾ സംഭവിച്ചത്.
Discussion about this post