കട്ടപ്പന: നിരന്തരശല്യം മൂലം നാട്ടുകാരില്‍ നിന്ന് വലിയ പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് ചിന്നക്കനാലില്‍ നിന്നു അരിക്കൊമ്പനെ കാടുകടത്തിയത്. എന്നാല്‍ അരിക്കൊമ്പന്‍ ഇപ്പോള്‍ പഴയ ആളേയല്ലെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ അരി വേണമെന്ന് ഒരു കടും പിടുത്തവുമില്ല. പേര് വരെ മാറ്റാന്‍ സമയമായെന്നും പുല്ലും ഇലകളുമാണ് ഇപ്പോള്‍ കൊമ്പന്റെ ഇഷ്ട ഭക്ഷണവെനം വകുപ്പ് പറയുന്നു. പഴയ എല്ലാ വിധ ‘ദുശ്ശീലങ്ങളും ‘ മാറ്റി അരിക്കൊമ്പന്‍ ‘മര്യാദക്കാരനായെന്നും അവര്‍ പറയുന്നു.
മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍ ഇളയരാജ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതാണ് ഈ വിവരം. പ്രകൃതിദത്ത ഭക്ഷണങ്ങള്‍ കഴിച്ച് അരിക്കൊമ്പന്‍ ആരോഗ്യത്തോടെ കഴിയുന്നതായി അദ്ദേഹം കുറിച്ചു. ഇളയരാജയുടെ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. മുമ്പ് സ്ഥിരമായി കടകളും വീടുകളും തകര്‍ത്ത് അരിയെടുത്ത് തിന്നതുകൊണ്ടാണ് ഈ ഒറ്റയാനെ ചിന്നക്കനാലുകാര്‍ അരിക്കൊമ്പനെന്ന് വിളിച്ചത്. പ്രദേശത്ത് കറങ്ങിനടന്നിരുന്ന ഇവന്‍ നാട്ടുകാര്‍ക്ക് വലിയ ശല്യമായിരുന്നു.
കാടുകടത്തി ഒന്നരവര്‍ഷം പിന്നിടുമ്പോഴാണ് അരിക്കൊമ്പന്റെ ഭക്ഷണം പുല്ലും ഇലകളും മാാത്രമായത്.. 2023 ഏപ്രില്‍ 29ന് ആണ് ചിന്നക്കനാലുകാരുടെ പേടിസ്വപ്നമായിരുന്ന അരിക്കൊമ്പനെ സിമന്റുപാലത്തുനിന്ന് മയക്കുവെടി വച്ച് താപ്പാനകളുടെ സഹായത്തോടെയാണ് പിടികൂടിയത്. തുടര്‍ന്ന് ആദ്യം പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കും പിന്നീട് അവിടെനിന്ന് തിരുനെല്‍വേലി മുണ്ടന്‍തുറൈ വന്യജീവി സങ്കേതത്തിലേക്കും മാറ്റുകയായിരുന്നു.
Discussion about this post