ലക്‌നൗ: മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മൗലാനയെ തല്ലിച്ചതച്ച് അമ്മ. ഉത്തർപ്രദേശിലെ മൊറാദാബാദിലായിരുന്നു സംഭവം. യുവതി മൗലാനയെ അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയുടെ പരാതിയിൽ മൗലാനയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു.
ദീർഘകാലമായി വിവിധ അസുഖങ്ങളെ തുടർന്ന് അവശത അനുഭവിക്കുകയാണ് യുവതിയുടെ മകൾ. അസുഖം ഭേദമാകുമെന്ന വിശ്വാസത്തിന്റെ പുറത്താണ് മകളുമായി ഇവർ അഗ്‌വാൻപൂരിൽ താമസിക്കുന്ന മൗലാന ഫുർഖാന്റെ അടുത്ത് എത്തിയത്. കുട്ടിയുടെ ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിച്ചാൽ എല്ലാ അസുഖങ്ങളും ഭേദമാകുമെന്നും ഇയാൾ പറഞ്ഞു. ശേഷം പെൺകുട്ടിയുമായി മുറിയിലേക്ക് പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാതെ ഇരുന്നതോടെ അമ്മ വാതിൽ തള്ളിത്തുറന്ന് അകത്തേയ്ക്ക് കടക്കുകയായിരുന്നു. അപ്പോൾ മൗലാന മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഇതേ തുടർന്ന് ചെരുപ്പ് കൊണ്ട് മർദ്ദിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസിന്റെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടത്. ഇതോടെ യുവതിയിൽ നിന്നും പരാതി വാങ്ങുകയായിരുന്നു. സംഭവത്തിൽ മൗലനായക്കെതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്.
Discussion about this post