ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ സി -ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ 2024-ന്, അപേക്ഷ കണിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾ, സൈനിക സ്കൂളുകൾ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലേയും നിയമനത്തിന് സി-ടെറ്റ് യോഗ്യത നിർബന്ധമാണ്.
അതേസമയം വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് സ്കൂളുകളിലും സി.ബി.എസ്.ഇ., ഐ.സി.എസ്.സി. സ്കൂളുകളിലും ഇത് യോഗ്യതയായി പരിഗണിക്കപ്പെടുന്നുണ്ട്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ ആദ്യം സി ടെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://ctet.nic.in സന്ദർശിക്കുക , തുടർന്ന് ഹോം പേജിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിൽ ആവശ്യപ്പെട്ടിരിക്കുന്നു വിശദാംശങ്ങൾ ഫിൽ ചെയ്ത് റെജിസ്ട്രേഷൻ പൂർത്തിയാക്കുക, രജിസ്ട്രേഷൻ നമ്പർ സേവ് ചെയ്യുക. തുടർന്ന്, ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അതിനുശേഷം, ഫീസ് അടച്ച് സ്ഥിരീകരണ പേജിന്റെ പ്രിന്റൗട്ട് എടുക്കുന്നതോടെ നടപടികൾ പൂർത്തിയാകും.
ജനറൽ, ഒബിസി വിഭാഗങ്ങളിലെ അപേക്ഷകർ ഒന്നും രണ്ടും പേപ്പറുകൾക്ക് മാത്രം 1000/- രൂപയും പേപ്പർ ഒന്നും രണ്ടും പേപ്പറുകൾക്ക് ചേർന്ന് 1200 /- രൂപയും നൽകണം. പട്ടികജാതി/വർഗ്ഗ / ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ഒന്നും രണ്ടും പേപ്പറുകൾക്ക് മാത്രം 500/- രൂപയും ഒന്നും രണ്ടും പേപ്പറുകൾക്ക് ചേർന്ന് 600 /- രൂപയും നൽകണം അപേക്ഷഫീസിൽ ഇളവുണ്ട്.











Discussion about this post