ഹൈദരാബാദ്: ഉദ്ഘാടന പരിപാടിയ്ക്കിടെ സ്റ്റേജ് തകർന്ന് നടിയ്ക്ക് പരിക്ക്. പ്രമുഖ സിനിമാ നടിയായ പ്രിയങ്ക മോഹനാണ് പരിക്കേറ്റത്. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടി എത്തിയതായിരുന്നു പ്രിയങ്ക. ഉദ്ഘാടനം ചെയ്യാനായി താരവും മറ്റുള്ളവരും വേദിയിലേക്ക് കയറി. പരിപാടികൾ പുരോഗമിക്കുന്നതിനിടെ സ്‌റ്റേജ് തകർന്ന് വീഴുകയായിരുന്നു. താരത്തിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ സംഘാടകരെ വിമർശിച്ച് സോഷ്യൽ മീഡിയ രംഗത്ത് എത്തി. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതാണ് അപകടത്തിന് കാരണം ആയത് എന്ന് ഇവർ പറഞ്ഞു.
അതേസമയം അപകടത്തിൽ ചെറിയ പരിക്ക് മാത്രമാണ് ഏറ്റതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വ്യക്തമാക്കി നടി രംഗത്ത് എത്തി. തൊരൂരിൽ പങ്കെടുത്ത പരിപാടിയ്ക്കിടെ അപകടം ഉണ്ടായി. ഇതിൽ ചെറിയ പരിക്ക് വറ്റി. ഭാഗ്യവശാൽ ഇത്രയേ സംഭവിച്ചുള്ളൂ. അപകടത്തിൽ പരിക്കേറ്റ എല്ലാവരും ഉടനെ സുഖം പ്രാപിക്കട്ടെ. തന്റെ സുഖവിവരം അന്വേഷിച്ച എല്ലാവർക്കും നന്ദിയെന്നും പ്രിയങ്ക മോഹൻ കൂട്ടിച്ചേർത്തു.













Discussion about this post