വീടിനും കടക്കും മുമ്പിലെല്ലാം ഭീഷണി പോസ്റ്ററുകൾ..അതും രണ്ട് ദിവസത്തിനുള്ളിൽ മരിക്കുമെന്ന്… സിനിമകളിലും സീരീസുകളിലുമൊക്കെയാവും ഇത്തരത്തിലുള്ള സീനുകൾ കണ്ടിട്ടുണ്ടാവുക.. എന്നാൽ, അത്തരത്തിലൊരു സംഭവം നേരിട്ട് അനുഭവിക്കുകയാണ് മഹാരാഷ്ട്രയിലെ രത്നഗിരി പട്ടണത്തിലെ ഒരു കൂട്ടം വ്യാപാരികൾ.. തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ സംഭവത്തിലെ ഭയപ്പാട് വിട്ട് മാറാതെ കഴിയുകയാണ് ഈ മനുഷ്യർ.
കഴിഞ്ഞ ദിവസം രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് തങ്ങളുടെ കടയുടെ മുമ്പിലായി പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത് കണ്ടത്. ‘രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും’ എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. അനികേത് ഷോപ്പിംം് കോംപ്ലക്സിലെ കടകൾക്ക് പുറത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ കണ്ടതോടെ, എന്തുചെയ്യണമെന്ന് അറിയാതെ, വ്യാപാരികൾ പരിഭ്രാന്തരായി. ഷോപ്പിംഗ് കോംപ്ലക്സിലെ മുപ്പതോളം സ്റ്റോറുകൾക്ക് മുമ്പിലും പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.
രാത്രി ഏറെ വൈകിയായിരിക്കും ഇത്തരത്തിൽ പോസ്റ്റർ പതിപ്പിച്ചിരിക്കുകയെന്നാണ് കരുതുന്നത്. രണ്ട് ദിവസത്തിനകം നിങ്ങൾ മരിക്കുമെന്ന് ഇംഗീഷിലാണ് എഴുതിയിരിക്കുന്നത്. ഇതിന് താഴെ ബ്ലഡി മേരി എന്നും എഴുതിയിരിക്കുന്നു. എല്ലാ പോസ്റ്ററിലും സന്ദൂരവും മഷിയും തേച്ചിട്ടുണ്ട്.
പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെ, പ്രദേശവാസികളെല്ലാം ആശങ്കയിലാണ്. റൂറൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post