മലപ്പുറം : സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ. സിപിഎമ്മിന്റെ ഇപ്പോഴത്തെ പോക്ക് നാശത്തിലേക്കാണ്. പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്കാണ് സിപിഎം പോകുന്നത് . തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും . കെട്ടിവെച്ച പണം പോലും സിപിഎം സ്ഥാനാർത്ഥികൾക്ക് കിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ കേസുകൾ ഇനിയും ഉയർന്ന് വരും. ഇന്നത്തെ പരിപാടി കഴിയുമ്പോൾ ചിലപ്പോൾ തന്നെ അറസ്റ്റ് ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ശശിക്ക് എതിരായ പരാതി സഖാക്കളും സമൂഹവും പരിശോധിക്കട്ടേ . കൂടാതെ കസേര മാറ്റമല്ല എം ആർ അജിത്ത് കുമാറിന് നൽകേണ്ടത്. ഇപ്പോൾ നടക്കുന്ന അന്വേഷണം വെറും നാടകമാത്രമാണ്. കൊടുത്ത റിപ്പോർട്ടിലും കാര്യമില്ല. ഈ അന്വേഷണം എന്ന് പറഞ്ഞു കൊണ്ട് പൊതുസമൂഹത്തെ പച്ചയായി കബളിപ്പിക്കുകയാണ് . അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ താൻ ഉന്നയിച്ച കാര്യങ്ങൾ മാത്രം മതി. എന്നാലും ഇപ്പോഴും മുഖ്യമന്ത്രി അജിത് കുമാറിനെ കെട്ടിപ്പിടിച്ചിരിക്കുന്നുവെന്നും അൻവർ ആരോപിച്ചു.
പാർലമെന്ററി പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി എന്നു പറയുന്നു. എന്നാൽ തനിക്ക് അതിന്റെ അറിയിപ്പ് ഒന്നും വന്നിട്ടില്ല എന്നും അൻവർ ചൂണ്ടിക്കാട്ടി. പാർട്ടിക്ക് ഇതിൽ ഒരു തീരുമാനം എടുക്കാം. പക്ഷേ എടുക്കില്ല. സിഎം അന്വേഷണം നടക്കട്ടേ ആരോപണം ഉന്നയിച്ചവർ ഇപ്പോൾ മാറി നിൽക്കട്ടേ എന്ന് പറയാൻ പാർട്ടിയിലെ ആർക്കും ധൈര്യമില്ല. ഗോവിന്ദൻ മാഷിന് മാത്രമല്ല. പാർട്ടി സെക്രട്ടറിക്കും പാർട്ടി സ്റ്റേറ്റ് കമ്മിറ്റിക്കും ഈ പാർട്ടിയുടെ അടിത്തറ തകരുന്നതിന് ഉത്തരവാദിത്യമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർത്ത നേതാക്കൻമാർ എന്ന് അടുത്ത തലമുറ ചർച്ചചെയ്യുന്ന പേരിലേക്ക് മുഖ്യമന്ത്രിയുടെ പേര് മാത്രമല്ല ഇവരുടെ പേരും വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment