ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചൗഖംഖ III കൊടുമുടിയിൽ കുടുങ്ങിയ രണ്ട് പർവതാരോഹകരെ രക്ഷപ്പെടുത്തി. കൊടുമുടിയുടെ 6,015 മീറ്റർ ഉയരത്തിലായിരുന്നു ഇരുവരും കുടുങ്ങിയിരുന്നത്. യുഎസിൽ നിന്നുള്ള മിഷേൽ തെരേസ ദ്വോറക്ക്, യുകെയിൽ നിന്നുള്ള ഫാവ് ജെയ്ൻ മാനേഴ്‌സ് എന്നിവരാണ് പർവതത്തിൽ കുടുങ്ങിയത്. മൂന്ന് ദിവസത്തിന് ശേഷമാണ് ഇരുവരെയും താഴെയെത്തിച്ചത്.
വ്യാഴാഴ്ചയാണ് ഇരുവരും കൊടുമുടിയിൽ കുടുങ്ങിയത്. വെള്ളിയാഴ്ച മുതൽ രണ്ട് ഹെലികോപ്ടറുകൾ ഇരുവർക്കുമായി തിരച്ചിൽ ആരംഭിച്ചിരുന്നു. രക്ഷപ്രവർത്തനങ്ങളിൽ സഹായത്തിനായി പർവതാരോഹണത്തിന് പരിശീലനം ലഭിച്ച സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.
ഇന്ത്യ മൗണ്ടനീയറിംഗ് ഫൗണ്ടേഷന്റെ ഒരു വിദേശ പർവതാരോഹണ പര്യവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും 6,995 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചൗഖംഖ III കൊടുമുടി കയറിയത്. എന്നാൽ, 6,015 മീറ്റർ ഉയരത്തിലെത്തിയ ഇരുവരുടെയും കയ്യിൽ നിന്നും ലോജിസ്റ്റിക്കൽ, ടെക്‌നിക്കൽ ഉപകരണങ്ങൾ താഴെ വീണുപോവുകയായിരുന്നു. ഇതാണ് ഇരുവരുടെയും യാത്രക്ക് തടസമായത്.













Discussion about this post