ലക്‌നൗ : 21 കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ ഭാരം വരുന്ന മുടി. സുഭാഷ്‌നഗറിലെ കാർഗൈന സ്വദേശിയുടെ വയറിൽ നിന്നാണ് മുടി നീക്കം ചെയ്തത്. ബറേലിയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.
അതികഠിനമായ വയറുവേദനയെ തുടർന്ന് ചികിത്സ തേടി എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ഏറെക്കുറെ അഞ്ച് വർഷമായി ശക്തമായ വയറുവേദന നേരിട്ടിരുന്നു. വിട്ടുമാറാത്ത വയറുവേദന ആയതിനാലാണ് ആശുപത്രിയിൽ കാണിച്ചത്.
നിരവധി സ്വകാര്യ ആശുപത്രികളിൽ നിന്ന് ചികിത്സ തേടിയെങ്കിലും കൃത്യമായ ഒരു പരിഹാരം കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് യുവതിയുടെ വീട്ടുകാർ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. സിടി സ്‌കാനിലൂടെയാണ് യുവതിയുടെ വയറിൽ മുടിനാരുകളാണെന്ന് വ്യക്തമായത്. ഇതോടെ യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വയറിൽ രണ്ട് കിലോ മുടിനാരാണ് ഒരു പന്തിന്റെ രൂപത്തിൽ കണ്ടെത്തിയത്.
16 വർഷമായി മുടി തിന്നുന്ന ശീലം ഉണ്ടെന്ന് യുവതി പറഞ്ഞു. കൗൺസിലിംഗിനിടെയാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ ശീലം അവസാനിപ്പിക്കുന്നതിനായി അടുത്ത ഏതാനും മാസങ്ങൾ യുവതിക്ക് കൗൺസിലിംഗ് സഹായം നൽകുമെന്ന് ഡോക്ടർമാർ വിശദമാക്കി. ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയിലായിരുന്നു യുവതിയുണ്ടായിരുന്നത്. സാമൂഹ്യമപരമായി ഉൾവലിയുന്ന സ്വഭാവമുള്ളവരിലാണ് ഇത്തരം ചെയ്തികൾ കണ്ടുവരുന്നതെന്നാണ് ഡോക്ടർമാർ കൂട്ടിച്ചേർത്തു.











Discussion about this post