മലയാളസിനിമയിലും സീരിയലിലും ഒക്കെയായി അഭിനയ രംഗത്തേക്ക് കടക്കുന്നവരുടെയും അഭിനയമോഹവുമായി ജീവിക്കുന്നവരുടെയുമെല്ലാം ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് മലയാള സിനിമയിലെ ലജൻസായ മോഹൻലാലിനും മമ്മൂട്ടിക്കുമെല്ലാം ഒപ്പം അഭിനയിക്കുക എന്നതായിരിക്കും. മിക്ക നടീനടന്മാരും പല അഭിമുഖങ്ങളിലും ഇതൊരു സ്വപ്‌നമായി പറഞ്ഞു കേൾക്കാം..
ഇപ്പോഴിതാ മോഹൻലാലിനോടൊപ്പം അഭുനയിച്ചപ്പോഴുണ്ടായ അനുഭവം തുറന്നുപറയുകയാണ് നടി സിനി പ്രസാദ്. 32 സിനിമകളിൽ താൻ അനുഭവിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഭ്രമരം എന്ന മോഹൻ ലാൽ ചിത്രത്തിലൂടെയാണ്. മൂന്ന് മിനിറ്റ് ആ സിനിമയിൽ ലാലേട്ടനോടൊപ്പം അഭിനയിച്ചു. സിനിമയുടെ റിലീസ് ചെയ്തതിന് ശേഷം, പുറത്തിറങ്ങുമ്പോഴെല്ലാം ആളുകൾ ശ്രദ്ധിച്ചുതുടങ്ങി. ചിലർ തന്റെ കയ്യിൽ വന്നു പിടിക്കാറുണ്ട്. ലാലേട്ടന്റെ കൈ പിടിച്ച തന്റെ കയ്യിൽ പിടിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആളുകളുടെ പ്രതികരണം കണ്ട് പലപ്പോഴും അതിശയം തോന്നിയിട്ടുണ്ടെന്നും സിനി പ്രസാദ് പറഞ്ഞു.
സിനിമാ രംഗത്തുണ്ടായിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ചും നടി തുറന്നു പറഞ്ഞു. പല തവണയും തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ സംവിധായകൻ മോശമായി പെരുമാറിയിട്ടുണ്ട്. എതിർത്തപ്പോൾ, പിന്നീട് സിനിമയിലെ സീനുകൾ കട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ സവാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും സിനി വ്യക്തമാക്കി.
Leave a Comment