കാലിഫോർണിയ: ഭൗമോപരിതലത്തിലേക്ക് സൂര്യനിൽ നിന്ന് അപകടകരമായ റേഡിയേഷൻ പ്രവേശിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് ഭൂമിയുടെ കാന്തിക മണ്ഡലത്തെ നിരീക്ഷിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.
കൃത്രിമ ഉപഗ്രഹങ്ങൾ, അന്താരാഷ്ട്ര ബഹിരാകാശ നിലയം തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്ന പ്രശ്നമാണ് നാസ കണ്ടെത്തിയിരിക്കുന്നത്. ലാറ്റിനമേരിക്ക മുതൽ തെക്കുപടിഞ്ഞാറൻ ആഫ്രിക്ക വരെയുള്ള മേഖലയിലെ കാന്തികമണ്ഡലത്തിൽ ബലക്ഷയമാണ് കണ്ടെത്തിയിരിക്കുകയാണ്. ഇത് കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കുന്നു എന്നാണ് നാസയുടെ അനുമാനം. അതിനാൽ ഈ മേഖലയിലൂടെ കടന്നുപോകുന്ന ഭൗമോപഗ്രഹങ്ങൾക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും തകരാറുകൾ സംഭവിച്ചേക്കാം എന്ന് നാസ ഭയക്കുന്നു.
ഇതിനെ കുറിച്ച് ആദ്യമായി 2020 ലാണ് ആദ്യം മുന്നറിയിപ്പുണ്ടായത്. കാന്തിമ മണ്ഡലത്തിൻറെ ബലക്ഷയം ധ്രുവ മാറ്റത്തിന് കാരണമാകുമോ എന്ന ആശങ്കയും ഗവേഷകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. സൂര്യനിൽ നിന്നുള്ള ചാർജ്ജിത കണങ്ങളെ വികർഷിച്ച് ഭൂമിക്ക് സംരക്ഷണം നൽകുന്ന കവച മേഖലയാണ് കാന്തിമ മണ്ഡലം. എന്നാൽ കാന്തിക മണ്ഡലത്തിൻറെ ബലക്ഷയം സൗരകിരണങ്ങൾ ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്താൻ കാരണമാകും.
Discussion about this post