എഐ ചാറ്റ്‌ബോട്ടുകളെ കണ്ണുംപൂട്ടി അങ്ങ് വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. വ്യക്തിപരമായ കാര്യങ്ങളും ആരോഗ്യപരമായ കാര്യങ്ങളും ഒരിക്കലും എഐ ചാറ്റ് ബോട്ടുകളോട് പങ്കിടരുതെന്നും അവര്‍ വ്യക്തമാക്കുന്നു. ചാറ്റ്‌ബോട്ടുകളോട് ചോദിക്കരുതാത്ത കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
വ്യക്തിപരമായ വിവരങ്ങള്‍
പേര്, മേല്‍വിലാസം , ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ഒരിക്കലും പങ്കുവെക്കരുത്. വ്യക്തികളെ തിരിച്ചറിയുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും ഈ വിവരങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
സാമ്പത്തിക കാര്യങ്ങള്‍
ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകളും ഒരുകാരണവശാലും പങ്കുവെയ്ക്കരുത്.
പാസ്വേര്‍ഡ്
രഹസ്യ സ്വഭാവമുള്ള പാസ്വേഡുകളും എഐ ചാറ്റ് ബോട്ടുമായി പങ്കിടരുത്. ഇത് നിങ്ങളുടെ അക്കൗണ്ടുകളും മറ്റ് രേഖകളും കവരാന്‍ കാരണമേയ്ക്കും. രഹസ്യങ്ങള്‍ രഹസ്യങ്ങള്‍ ചാറ്റ് ബോട്ടുമായി പങ്കുവെക്കരുത്. കാരണം ചാറ്റ് ബോട്ടുകള്‍ മനുഷ്യരല്ല. അവരെ നിങ്ങള്‍ക്ക് വിശ്വസിക്കാനാകില്ല.
ആരോഗ്യ നിര്‍ദേശങ്ങള്‍
ചാറ്റ് ബോട്ടുകളോട് ആരോഗ്യ വിവരങ്ങള്‍ പങ്കിടരുത്. ഇത് തെറ്റിദ്ധരിക്കപ്പെടുന്നതിന് കാരണമാകും മാത്രമല്ല ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവയും പങ്കുവെയ്ക്കരുത്.
Discussion about this post