പുതിയ സുരക്ഷ മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം. പ്രവാസികൾ അടക്കമുള്ള പൗരൻന്മാർക്കാണ് മുന്നറിയിപ്പ് നൽകിയത്. സാംസംഗ് ഉപഭോക്താക്കൾക്കായ യുഎഇകാർക്കാണ് മുന്നറിയിപ്പ് .
യുഎഇ നിവാസികളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് സാംസംഗാണ്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ രണ്ട് ഗുരുതമായ പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. കൂടാതെ ഉയർന്ന അപകട സാദ്ധ്യതയുള്ള 28 മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സാംസംഗ് പുതിയ സുരക്ഷ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇ സൈബർ അപ്‌ഡേറ്റുകൾ പുറത്തിറക്കിയത്. തങ്ങളുടെ സാംസംഗ് ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യാനാണ് കൗൺസിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അറിയിപ്പ് എല്ലാവരിലേക്കും എത്തിക്കണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ യുഎഇ നിവാസികൾക്ക് സുരക്ഷാ അലർട്ടുകൾ നൽകിയിരുന്നു. ഫോൺ കമ്പ്യൂട്ടർ ലാപ്‌ടോപ്പ് അടക്കമുള്ള ഉപകരണങ്ങളും ഇന്റർനെറ്റ് ബ്രൗസറുകളും അപ്‌ഡേറ്റ് ചെയ്യാനായിരുന്നു മുന്നറിയിപ്പ്. ആ മുന്നറിയിപ്പ് ആപ്പിൾ ഉപകരണങ്ങൾക്കും ഗൂഗിൾ ക്രോമും ഉപയോഗിക്കുന്നവർക്ക് മാത്രമായിരുന്നു.
Discussion about this post