മലപ്പുറം: സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ആഷിഖ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ആഷിഖിനെ റിമാൻഡ് ചെയ്തു.
മലപ്പുറം കൊളത്തൂർ സ്വദേശിനിയെ ആണ് ആഷിഖ് പീഡിപ്പിച്ചത്. സമൂഹ മാദ്ധ്യമം വഴി മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു ഇയാൾ യുവതിയെ പരിചയപ്പെട്ടത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതിയെ വീട് വയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം.
സംഭവത്തിന് പിന്നാലെ യുവതി പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.












