ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയുടെ ലുക്ക് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു തീപിടിപ്പിക്കുന്ന ലുക്കുമായി വീണ്ടും എത്തിയിരിക്കുകയാണ് ‘തല’. ധോണിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമാ താരങ്ങളെപ്പോലും വെല്ലുന്ന ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
2024 ഐപിഎല്ലില്‍ ധോണി മുടി നീട്ടിവളര്‍ത്തിയിരുന്നു. എന്നാല്‍ തന്റെ ഈ ലുക്കിന് പാടേ മാറ്റം വരുത്തിയിരിക്കുകയാണ് ധോണി ഇപ്പോള്‍. സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റായ ആലിം ഹക്കിമാണ് ധോണിയുടെ പുതിയ മേക്കോവറിന് പിന്നില്‍. ഹക്കിം നല്‍കിയ സ്റ്റൈലിഷ് ക്വിഫ് ഹെയര്‍സ്റ്റൈലിലാണ് ധോണി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആലിം ഹക്കിം തന്നെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ധോണിയുടെ പുതിയ ലുക്ക് പങ്കുവെച്ചിരിക്കുന്നത്.
‘എക്സ്ട്രീം കൂള്‍’ എന്ന ക്യാപ്ഷനോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ചിത്രം പങ്കുവെച്ചത്. ധോണിക്ക് ഇപ്പോള്‍ പത്ത് വയസ്സ് പ്രായം കുറഞ്ഞെന്നാണ് തോന്നുന്നതെന്നാണ് പലരും പറയുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രം വൈറലായി മാറിയത്. ഐപിഎല്ലില്‍ നിന്ന് വിരമിച്ചാലും ധോണിക്ക് സിനിമയില്‍ അഭിനയിക്കാമെന്നും ആരാധകരുടെ കമന്റുകളുണ്ട്.
Discussion about this post