ഒരു നൂറ്റാണ്ട് മുമ്പ് ് എവറസ്റ്റില്‍ കാണാതായ യുവ ബ്രിട്ടീഷ് പര്‍വതാരോഹകന്‍ ആന്‍ഡ്രു കോമിന്‍ ഇര്‍വിന്റെ കാല്‍പാദം കണ്ടെത്തിയിരിക്കുകയാണ് പര്‍വ്വതാരോഹകര്‍. കഴിഞ്ഞ മാസം, ഒരു നാഷണല്‍ ജിയോഗ്രാഫിക് ഡോക്യുമെന്ററി ചിത്രീകരിക്കുന്ന സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
പ്രശസ്ത സാഹസികന്‍ ജിമ്മി ചിന്‍ നയിച്ച നാഷണല്‍ ജിയോഗ്രാഫിക് ടീമാണ് മഞ്ഞുപാളികള്‍ക്കുള്ളില്‍ നിന്ന് ഒരു ബൂട്ടും അതിനുള്ളില്‍ കാല്‍പാദവും കണ്ടെത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷം എന്നാണ് ജിമ്മി ചിന്‍ ആ നിമിഷത്തെ വിശേഷിപ്പിച്ചത്. ബൂട്ടിനുള്ളില്‍ കണ്ടെത്തിയ സോക്സില്‍ എ സി ഇര്‍വിന്‍ എന്ന് രേഖപ്പെടുത്തിയിരുന്നതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഡിഎന്‍എ സാമ്പിള്‍ പരിശോധന നടക്കുകയാണിപ്പോള്‍.
1924 ജൂണില്‍ ജോര്‍ജ്ജ് മല്ലോറിക്കൊപ്പം എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെയാണ് ഇര്‍വിനെ കാണാതായത്. എന്നാല്‍ അന്ന് ഒപ്പമുണ്ടായിരുന്ന ജോര്‍ജിന്റെ മൃതദേഹം 1999 -ല്‍ കണ്ടെത്തിയിരുന്നു. ഇതോടെ പര്‍വതാരോഹണത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നിന്റെ തിരശ്ശീല ഉയര്‍ന്നേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ടെന്‍സിംഗും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കുന്നതിന് 29 വര്‍ഷം മുമ്പ് ഇവര്‍ എവറസ്റ്റ് കീഴടക്കിയെന്ന അഭ്യൂഹം ഇന്നും നിലനില്‍ക്കുന്നുണ്ട്.
മുമ്പും പല സംഘങ്ങളും ഇര്‍വിന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. ഇര്‍വിന്റെ കൈവശം ഒരു ക്യാമറയും ഫിലിമും ഉണ്ടായിരുന്നതിനാല്‍ മൃതദേഹം കണ്ടുകിട്ടിയാല്‍ ഇരുവരും എവറസ്റ്റ് കീഴടക്കിയെന്നതിന്റെ തെളിവ് കിട്ടുമെന്ന പ്രതീക്ഷയുണ്ട്.









Discussion about this post