എറണാകുളം: ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേർന്ന് മോഹൻലാൽ. എല്ലാ കുഞ്ഞുങ്ങൾക്കും നന്മയും വിജയവും നേരുന്നതായി മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്.
ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്‌നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് പുലർച്ചെ മുതൽ വലിയ തിരക്കാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ അനുഭവപ്പെടുന്നത്. രാവിലെ 6 മണിയോടെ തന്നെ ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചിരുന്നു. ക്ഷേത്രങ്ങൾക്ക് പുറമേ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തുന്ന ചടങ്ങ് പുരോഗമിക്കുകയാണ്.
Discussion about this post