കണ്ണൂർ: വിജയദശമി നാളിൽ ആറ് കുരുന്നുകളെ എഴുത്തിന് ഇരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിജയദശമി ദിനത്തിൽ ആറ് കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചതിൻറെ ചിത്രം അദ്ദേഹം ഫേസ്?ബുക്കിൽ പങ്കുവെച്ചു. ഇന്ന് സൗപർണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്.
വളർന്നു വരുന്ന തലമുറകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ വിദ്യാരംഭ ദിനം അതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെ എന്നും മുഖ്യമന്ത്രി സോഷ്യൽമീഡിയയിൽ കുറിച്ചു.
അതേസമയം ക്ഷേത്രങ്ങളിൽ വിജയദശമി ചടങ്ങുകൾക്കായി വൻഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂർ തുഞ്ചൻപറമ്പ് അടക്കമുള്ള എഴുത്തിനിരുത്ത് കേന്ദ്രങ്ങളിൽ സാംസ്പ്രമുഖരുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്ത് നടക്കുന്നത്.
Discussion about this post