തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കാവുന്ന പരാതികളും ഉണ്ടെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ വായിച്ചതിന് ശേഷമാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.
റിപ്പോർട്ടിൽ ഷൂട്ടിംഗ് ലോക്കേഷനുകളിൽ മദ്യം , ലഹരി ഉപയോഗം എന്നിവയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എസ് ഐ ടി ആ കാര്യങ്ങളും പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ ഫെ്‌ഐആറിൽ പരാതി പറഞ്ഞ നടിമാരുടെ വിവരങ്ങളും പേരും മറയ്ക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതിജീവിതമാരുടെ സ്വകാര്യത എസ് ഐ ടി ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി. എഫ്‌ഐആർ പകർപ്പ് ആർക്കും ലഭ്യമാകരുതെന്നും ഹൈക്കോടതി നിർദേശിച്ചു. പരാതിക്കാരെ മൊഴി നൽകാൻ നിർബന്ധിക്കരുത് എന്നും കോടതി ആവർത്തിച്ചു.
Discussion about this post