ഓക്‌സ്‌ഫോര്‍ഡ്: ഡ്രാഗണുകള്‍ വെറും കെട്ടുകഥയല്ല എന്ന പ്രചാരണത്തിന് വലിയ ബലം നല്‍കിയ കുപ്പിയിലാക്കിയ ഡ്രാഗണ്‍ കുഞ്ഞ് ഇനി മുതല്‍ പ്രദര്‍ശന വസ്തു. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡിലെ സ്റ്റോറി മ്യൂസിയമാണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് ചിറകുകളോട് കൂടിയ ഭ്രൂണത്തിന്റെ രൂപത്തിലുള്ള ഡ്രാഗണെ 2004ലാണ് എഴുത്തുകാരനായ അലിസ്‌റ്റൈര്‍ മിഷേല്‍ അവതരിപ്പിച്ചത്. 1890ല്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞരെ കബളിപ്പിക്കാന്‍ തയ്യാറാക്കിയതെന്ന വാദത്തോടെയായിരുന്നു ചിത്രങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ അക്കാലത്ത് പുറത്തിറങ്ങേണ്ടിയിരുന്ന തന്റെ നോവലിന് വലിയ രീതിയില്‍ പ്രചാരം ലഭിക്കാനായി എഴുത്തുകാരന്‍ തട്ടിക്കൂട്ടിയതായിരുന്നു കുപ്പിയിലിട്ട ഡ്രാഗണ്‍ എന്ന രഹസ്യമാണ് പിന്നീട് വെളിച്ചത്തായത്..
അന്ന് നടത്തിയ പ്രചരണത്തിന് പിന്നാലെ ഡ്രാഗണുകളേക്കുറിച്ചുള്ള എഴുത്തുകാരന്റെ നോവല്‍ വലിയ രീതിയില്‍ വിജയമായിരുന്നു. പിന്നാലെ ഡ്രാഗണുകള്‍ ഉണ്ടെന്നതിന് വലിയ രീതിയില്‍ പ്രചാരണം ലഭിക്കുകയും ചെയ്തു. ജര്‍മനിയുടെ രഹസ്യ ആയുധം എന്ന് ഡ്രാഗണുകളെ രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ സംഭവിച്ചത് എന്താണെന്നാല്‍ ചലചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും മറ്റുമായി കലാരൂപങ്ങള്‍ തയ്യാറാക്കുന്ന ഒരാളുടെ സഹായത്തോടെയായിരുന്നു അലിസ്‌റ്റൈര്‍ ഡ്രാഗണെ നിര്‍മ്മിച്ചത്. 1 അടി ഉയരമുള്ള ഡ്രാഗണെ പ്രത്യേകമായി നിര്‍മ്മിച്ചെടുത്ത ചില്ല് ഭരണിയിലാണ് സൂക്ഷിച്ചത്.
Discussion about this post